Site icon Fourteen Kerala – 14 Kerala News

കേരളത്തിൽ ഇന്ന് മുതൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഇന്ന് മുതൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 4050 സാ വേഗതയുള്ള കാറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിൽ മഴ കനത്തേക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ഉച്ചയ്ക്ക് ശേഷം ഇടിമിന്നലുംശക്തമായ കാറ്റോടും കൂടിയുള്ള മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. അതിശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൻലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Exit mobile version