Site icon Fourteen Kerala – 14 Kerala News

പാലക്കാട് വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു മരണം

പാലക്കാട്: കേരളശ്ശേരിയിൽ വീട്ടിൽ ഉബ്‌ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. വീടിനോട് ചേർന്ന് പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തിൽ വീടി​െൻറ ഒരു ഭാ​ഗം നശിച്ചു.

വീട്ടുടമ റസാഖിനെ സ്ഫോടന ശേഷം കാണാനില്ല. എന്നാൽ, സ്ഫോടന സ്ഥലത്തുനിന്ന് കിട്ടിയ ശരീരാവശിഷ്ടങ്ങൾ ആരുടേതെന്ന് തിരിച്ചറിയാനായിട്ടില്ല. എങ്ങനെ സ്ഫോടനം ഉണ്ടായെന്നും വ്യക്തമല്ല. സംഭവത്തിൽ വിശദ പരിശോധന നടത്തും. അബ്ദുൾ റസാഖിന് പടക്കം നിർമ്മിക്കാനുള്ള ലൈസൻസുണ്ട്. തടുക്കുശേരിയിൽ ഇയാൾക്ക് ഒരു പടക്കനിർമ്മാണ ശാലയുമുണ്ട്

Exit mobile version