Site icon Fourteen Kerala – 14 Kerala News

സുരക്ഷാഭീഷണിയെ തുടർന്ന് 14 മൊബൈല്‍ ‍ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: സുരക്ഷാഭീഷണിയെത്തുടര്‍ന്ന് പതിനാല് മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐഎംഒ അടക്കമുള്ള 14 ആപ്പ്ളിക്കേഷനുകളാണ് കേന്ദ്രം വിലക്കിയത്. പാകിസ്താനില്‍ നിന്ന് സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ മെസഞ്ചര്‍ ആപ്പുകള്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

ഐഎംഒയ്ക്ക് പുറമെ ക്രിപ്‌വൈസർ, എനിഗ്മ, സേഫ്‌സ്വിസ്, വിക്രം, മീഡിയഫയർ, ബ്രയാർ, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോൺയോൺ, എലമെന്റ്, സെക്കന്റ് ലൈൻ, സാംഗി, ത്രീമ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് സർക്കാർ നിരോധിച്ചത്‌

Exit mobile version