Site icon Fourteen Kerala – 14 Kerala News

പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ

ആലപ്പുഴ : പീഡന കേസിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച കേസിലെ പ്രതി 11 വർഷത്തിന് ശേഷം പിടിയിൽ. നെടുമുടി തോട്ടുവാത്തല കാക്കരിയിൽ വീട്ടിൽ, ലിജോ എന്ന മെൽവിൻ ജോസഫ് (34) ആണ് പിടിയിലായത്.

2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും കോടതി പല തവണ ആവിശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

2012 ലാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ചത്. ഇതോടെ മുങ്ങിയ പ്രതി പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ നെടുമുടി ഭാഗത്തു വെച്ചാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.

എസ് എച്ച് ഒ ശ്യാകുമാർ, എസ് ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെൽവിൻ ജോസഫിനെ റിമാന്‍റ് ചെയ്തു.

Exit mobile version