Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ : കണ്ണാടിപ്പറമ്പ് ആറാംപീടികയിൽ സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയടക്കം രണ്ട് പേർ മരിച്ചു.

കാട്ടാമ്പള്ളിയിലെ കുന്നുംകൈ ചിറമുട്ടിൽ അജീർ (26), ബന്ധുവായ കുന്നുംകൈയിലെ നയാക്കൻകളത്തിൽ ഹൗസിൽ നിയാസിന്‍റെ മകൾ റാഫിയ (അഞ്ച്) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടം.

ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ എന്ന എട്ട് വയസ്സുകാരി ചികിത്സയിലാണ്.

Exit mobile version