Site icon Fourteen Kerala – 14 Kerala News

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.

മസ്ക്കറ്റിൽ താമസിക്കുന്ന പ്രവാസി ദമ്പതികളായ തെക്കേൽ സജിമോൻ ജോസഫിന്റേയും ജിലു സജിയുടേയും മകൾ അസ്മിത (21) ആണ് മരിച്ചത്.

ഇന്നലെ (ബുധൻ) ഉച്ചയോടെ ആയിരുന്നു അപകടം. അസ്മിത സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്കിടിച്ചായിരുന്നു അപകടം.

ബംഗളൂരുവിൽ ഫാം ഡി കോഴ്സ് മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്.

വിവരമറിഞ്ഞ് മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

സഹോദരൻ: ആശിഷ്.

Exit mobile version