Site icon Fourteen Kerala – 14 Kerala News

ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാഹനാപകടം; മൂന്ന് മരണം

ഇടുക്കി: ഇടുക്കി പൂപ്പാറ തൊണ്ടിമലയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ മരിച്ചു. തിരുനെല്‍വേലി സ്വദേശികളായ സി പെരുമാള്‍ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6:45ഓടെയാണ് അപകടമുണ്ടായത്.

തിരുനെല്‍വേലിയില്‍നിന്ന് മൂന്നാര്‍ ലക്ഷ്മി എസ്‌റ്റേറ്റിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പൂപ്പാറയ്ക്കും ബോഡിമേട്ടിനും ഇടയില്‍ തൊണ്ടിമല എസ് വളവില്‍ നിയന്ത്രണംവിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. 21 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version