Site icon Fourteen Kerala – 14 Kerala News

പരസ്യ ബോർഡ് അപ്രതീക്ഷതമായി നിലംപതിച്ച് അപകടം; 4 സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

പുനെ: ഇരുമ്പിൽ തീർത്ത പരസ്യ ബോർഡ് അപ്രതീക്ഷതമായി നിലംപതിച്ച് വൻ ദുരന്തം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് ടൗൺഷിപ്പിലെ സർവീസ് റോഡിലാണ് നടുക്കുന്ന അപകടമുണ്ടായത്.

ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണതിന് അടിയിൽപ്പെട്ട് അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. നാല് സ്ത്രീകളടക്കമുള്ളവരാണ് അപകടത്തിൽ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ പലരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണത്. മുംബൈ – പുണെ ഹൈവേയിൽ റാവെറ്റ് കിവാലെ ഏരിയയിലെ സർവീസ് റോഡിലായിരുന്നു സംഭവം. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Exit mobile version