Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്

വയനാട്: വയനാട് വാകേരി ഗാന്ധിനഗറിൽ കരടിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. വാകേരി ഗാന്ധിനഗർ കുമ്പിക്കൽ അബ്രഹാം(67)നാണ് കരടിയുടെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്രാഹത്തിന്റെ ആൾ താമസമില്ലാത്ത പഴയ വീടിനകത്ത് വെച്ചായിരുന്നു കരടിയുടെ ആക്രമണം. കരടിയുടെ കഴുത്തിൽ കോളർ ഐഡി ഉണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്ത് മാസങ്ങളായി കരടിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഗാന്ധിനഗറിനൊപ്പം തന്നെ സമീപ പ്രദേശങ്ങളായ പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നേരത്തെ തന്നെ കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വാകേരി, പാലക്കുറ്റി, ചേമ്പുംകൊല്ലി എന്നിവിടങ്ങളില്‍ നിരവധി പേര്‍ കരടിയെ നേരില്‍ കാണുകയും ചെയ്തിരുന്നു. സ്ഥിരമായി കരടിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് വനം വകുപ്പിന് പരാതി നൽകിയെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല.

Exit mobile version