Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് 3000 കിലോ ഹാൻസ് പിടികൂടി

മലപ്പുറം: മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാന്‍സ് എക്‌സൈസ് പിടികൂടി.

പാലക്കാട്‌ സ്വദേശികളായ അബ്ദുല്‍ ഷഫീഖ്, അബ്ദുല്‍ റഹിമാന്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ കയ്യില്‍ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും പിടിച്ചെടുത്തു.

Exit mobile version