Site icon Fourteen Kerala – 14 Kerala News

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ നിലപരിശാക്കി മാഞ്ചസ്റ്റർ സിറ്റി

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ആദ്യ പാദത്തിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ നിലപരിശാക്കി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ബയേർണിന് ഒപ്പമുള്ള ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങിയ തോമസ് ട്യുച്ചലിന് കനത്ത തിരിച്ചടിയായി ഈ മത്സരം. സിറ്റിക്ക് വേണ്ടി റോഡ്രി, ബെർണാർഡോ സിൽവ, ഏർലിങ് ഹാലണ്ട് എന്നിവർ ഗോളുകൾ നേടി. ഏപ്രിൽ 20ന് ബയേണിന്റെ ഹോം മൈതാനമായ അല്ലിയൻസ് അരീനയിൽ വെച്ച് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദം മത്സരം നടക്കും.

റിയാദ് മഹരേസിന് പകരം ബെർണാർഡോ സിൽവയെ ഇറക്കിയാണ് പെപ് മത്സരത്തിലേക്ക് എത്തിയത്. മൂന്ന് മാറ്റങ്ങളാണ് ബയേണിൽ തോമസ് ട്യുച്ചാൽ കൊണ്ട് വന്നത്. സിറ്റിയിൽ നിന്നും ലോണിലെത്തിയ കാന്സലോ, മുള്ളർ, മാനേ എന്നിവർക്ക് പകരം കോമൻ, ഗൊരേറ്സ്‌ക, ഉപമേകാനോ എന്നിവരാണ് ബയേൺ നിരയിൽ ഇടം പിടിച്ചത്. ഒരു സ്‌ട്രൈക്കർ ലൈൻ അപ്പിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ഇന്നലെ ബയേൺ അനുഭവിച്ചു. ഇരുപത്തിയേഴാം മിനുട്ടിൽ സിൽവയിൽ നിന്നും ലഭിച്ച പന്ത് റോഡ്രി ബയേണിന്റെ ബോക്സിനു മുന്നിൽ നിന്ന് വെടിച്ചില്ല് കണക്കെ ഉതിർക്കുകയായിരുന്നു. സിറ്റി മുന്നിലെത്തി. ഉപമേകാനോയുടെ പിഴവിൽ നിന്ന് ലഭിച്ച പണ്ട് റാഞ്ചിയെടുത്ത ഗ്രെലിഷാണ് രണ്ടാം ഗോളിന് അവസരമൊരുക്കിയത്. ഗ്രെലിഷിന്റെ ബാക്ഹീൽ പാസിലൂടെ കയ്യിലെത്തിയ പന്തിനെ ഹാലണ്ട് ബോക്സിലേക്ക് നൽകി. ഓടിയെത്തിയ ബെർണാർഡോ സിൽവ പന്തിനെ തലകൊണ്ടുണ് ചെത്തി വലയിലേക്ക് ഇട്ട് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. ഹാലണ്ടിന്റെ ഗോൾ കൂടിയായതോടെ എത്തിഹാദിൽ ബയേൺ ചാരമായി.

ബയേർണിനെതിരെ ഈ സീസണിൽ തന്റെ നാല്പത്തിയഞ്ചാമത്തെ ഗോൾ കണ്ടെത്തിയ ഏർലിങ് ഹാലണ്ട് പുതുചരിത്രം കൂടിയാണ് സൃഷ്ടിച്ചത്. ഇന്ന് പുലർച്ചെ ജോൺ സ്റ്റോണിൻ്റെ പന്ത് വലയിലെത്തിച്ച് ഒരു സീസണിൽ 45 ഗോളുകൾ നേടുന്ന ആദ്യത്തെ പ്രീമിയർ ലീഗ് താരമായി ഏർലിങ് ഹാലണ്ട് മാറി. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഒരു സീസണിൽ ഏറ്റവും അധികം ഗോളുകളും ഈ നോർവെ താരത്തിന്റെ പേരിലാണ്.

Exit mobile version