Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ 21കാരൻ കൊല്ലപ്പെട്ടു

കണ്ണൂര്‍: ചെറുപുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ (21) ആണ് മരിച്ചത്. രാജഗിരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഇന്ന് രാവിലെ യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകവെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഇന്നലെ രാത്രിയാകാം ആക്രമണത്തിന് ഇരയായതെന്ന് കരുതുന്നു. എബിന്‍ എന്ത് ആവശ്യത്തിനാണ് വീട്ടില്‍നിന്ന് ഏറെ അകലെയുള്ള രാജഗിരിയിലെത്തിയതെന്നത് സംബന്ധിച്ച് വ്യക്ത ലഭിച്ചിട്ടില്ല. കാട്ടാന ആക്രമണം ആണെന്ന നിഗമനത്തിലാണ് പൊലീസുകാരും നാട്ടുകാരും.

Exit mobile version