Site icon Fourteen Kerala – 14 Kerala News

സിപിഐഎം സമ്മേളനത്തിൽ കൊവിഡ് ബാധിതർ പങ്കെടുത്ത സംഭവം; പൊലീസ് കേസെടുത്തു

ക്വാറന്റീൻ ലംഘിച്ച് സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്ത ആൾക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് തണ്ണീർപന്തൽ സ്വദേശി ശ്രീധരനെതിരെയാണ് പൊലീസ്‌ കേസെടുത്തത്. പകർച്ചവ്യാധി തടയൽ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊവിഡ് ബാധിതനായ ശ്രീധരനും ഭാര്യയും സി പി ഐ എം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ മാസം അഞ്ചിനാണ് ശ്രീധരന് കൊവിഡ് പോസിറ്റീവായത്. കൊവിഡ് രോഗബാധിതരും ക്വാറന്റെയ്‌നില്‍ കഴിയുന്നവരും ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് നേരത്തെ സിപിഎം നിര്‍ദേശമുണ്ടായിരുന്നു.

Exit mobile version