Site icon Fourteen Kerala – 14 Kerala News

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്തയും ബാംഗ്ലൂരും നേർക്കുനേർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ 9-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഇന്ന് ഏറ്റുമുട്ടും. സീസണിലെ ആദ്യ ജയം തേടി കെകെആർ ക്യാപ്റ്റൻ നിതീഷ് റാണ ഇറങ്ങുമ്പോൾ രണ്ടാം മത്സരത്തിലും മികച്ച ഫോം നിലനിർത്താനാണ് ഫാഫ് ഡുപ്ലെസിയുടെ ബാംഗ്ലൂർ ലക്ഷ്യമിടുന്നത്. രാത്രി 7.30 ന് കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിലാണ് മത്സരം.

തോൽവിയോടെയാണ് കെകെആർ സീസൺ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരായ 7 റൺസിന് ടീം പരാജയപ്പെട്ടു. തോൽവിയിൽ നിന്ന് കരകയറി ആദ്യ ജയം സ്വന്തമാക്കാനാണ് നിതീഷ് റാണയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നത്. ഐ‌പി‌എൽ ഹെഡ്-ടു-ഹെഡ് റെക്കോർഡുകളിൽ ആർ‌സി‌ബിക്ക് മുകളിൽ കൊൽക്കത്തയ്ക്ക് മുൻ‌തൂക്കം ഉണ്ട്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് (49) ബാംഗ്ലൂരിനെ പുറത്താക്കിയ പാരമ്പര്യം കൊൽക്കത്തയ്ക്ക് ആത്മവിശ്വാസം നൽകുന്നതാണ്. മറുവശത്ത് ഈ സീസണിലെ RCB യുടെ ആദ്യ എവേ മത്സരമായിരിക്കും ഇത്. ആദ്യ കളിയിൽ മുംബൈ ഇന്ത്യൻസിനെതിരെ പുലർത്തിയ ആധിപത്യം ഈഡൻ ഗാർഡൻസിൽ ആവർത്തിക്കാൻ ടീം ശ്രമിക്കും. മിന്നും ഫോമിലുള്ള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

Exit mobile version