Site icon Fourteen Kerala – 14 Kerala News

തിരുവല്ലയിൽ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തിരുവല്ല : എം.സി റോഡിലെ കുറ്റൂർ ആറാട്ടുകടവിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കുല കയറ്റിവന്ന ലോറിയിടിച്ച് തിരുനെൽവേലി സ്വദേശി മരിച്ചു. ലോറിയുടെ ക്ലീനർ തിരുനെൽവേലി രാമചന്ദ്രപുരം സ്വദേശി മുത്ത് ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ മുത്തിന്റെ മൃതദേഹം അഗ്നിരക്ഷാസേന എത്തി മുൻവശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ പനിവേൽ മുത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Exit mobile version