Site icon Fourteen Kerala – 14 Kerala News

ഇടുക്കിയിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ഇടുക്കി: കഞ്ഞിക്കുഴി പുന്നയാർ ചൂടൻ സിറ്റിയിൽ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ബിജു, ടിന്റു ദമ്പതികളാണ് മരിച്ചത്.

ഇവരുടെ 11, എട്ട്​, രണ്ട്​ വയസ്സുള്ള മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കടബാധ്യതയാണ് കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

Exit mobile version