Site icon Fourteen Kerala – 14 Kerala News

ദില്ലിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ്പേർക്ക് ദാരുണാന്ത്യം

ദില്ലി : ദില്ലിയിൽ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിൽ ആറ് മരണം. രാത്രി മുഴുവൻ കൊതുകുതിരി കത്തിച്ചതിനെ തുടർന്നുണ്ടായ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാണ് ഒരു കുടുംബത്തിലെ 6 പേർ മരിച്ചത്.

ദില്ലി ശാസ്ത്രി പാർക്ക് മേഖലയിൽ ഇന്നലെ രാത്രി ആണ് സംഭവം. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പൊലീസ് അറിയിച്ചു. രാത്രി ഉറങ്ങുമ്പോൾ വീടിനുള്ളിൽ കൊതുകിനെ അകറ്റുന്ന മരുന്ന് കത്തിച്ചതാണ് വിനയായതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

Exit mobile version