Site icon Fourteen Kerala – 14 Kerala News

മഞ്ഞപ്പിള്ളിയിൽ ഭൂമി അളക്കുന്നതിനിടയിൽ സംഘർഷം; ഇരുപതുപേർക്ക് പരിക്ക്

വളയം : മഞ്ഞപ്പിള്ളി മൈതാന ഭൂമി അളക്കാൻ പൊലീസ് സന്നാഹത്തോടെ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. പൊതു ഭൂമി സംരക്ഷിക്കാൻ എത്തിയ നാട്ടുകാർക്കെതിരെ പൊലീസിന്റെ ബലപ്രയോഗം. ഇരുപതുപേർക്ക് പരിക്ക്.

സ്ഥലത്ത് ഭൂമി സംരക്ഷണ സമിതി പ്രവർത്തകരും പൊലീസുമായുള്ള വാക്കേറ്റം തുടരുകയാണ്. ഇതിനിടയിൽ കോടതി നിർദ്ദേശപ്രകാരമുള്ള അളവെടുപ്പ് തുടങ്ങി. നാദാപുരം ഡി വൈ എസ് പി ലതീഷിന്റെ നേതൃത്വത്തിൽ വനിതാ പൊലീസുകാർ അടക്കം ഇരുന്നൂറോളം പൊലിസുകാർ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് പൊലീസും ഫയർഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയത്. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഭൂമി സംരക്ഷണ സമിതി കൺവീനർ കെ പി കുമാരന്റെ നേതൃത്വത്തിൽ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും പ്രതിഷേധവുമായി സംഭവസ്ഥലത്തുണ്ട്

Exit mobile version