Site icon Fourteen Kerala – 14 Kerala News

നൂല്‍പ്പുഴ പുത്തൂരില്‍ വയലില്‍ മേഞ്ഞുകൊണ്ടിരുന്ന ആടിനെ കടുവ കൊന്നു

ബത്തേരി: നൂല്‍പ്പുഴ പുത്തൂരില്‍ വയലില്‍ മേഞ്ഞുകൊണ്ടിരുന്ന ആടിനെ കടുവ കൊന്നു. മണിമുണ്ട കോളനിയിലെ കുള്ളന്റെ ഒരുവയസ്സുള്ള ആടിനെയാണ് തിങ്കളാഴ്ച്ച കടുവ കൊന്നത്. കുള്ളന്റെ മകന്‍ ശിവന്‍ ആടുകളെ മേയ്ക്കുന്നതിനിടയില്‍ രണ്ട് കടുവകള്‍ ഒന്നിച്ചെത്തി ആട്ടിന്‍കൂട്ടത്തെ ആക്രമിക്കുകയായിരുന്നു.

കടുവയുടെ കടിയേറ്റ ആട് തല്‍ക്ഷണം ചത്തു. ശിവന്‍ ബഹളംവച്ചതോടെയാണ് കടുവകള്‍ കാട്ടിലേക്ക് മറഞ്ഞത്. ബത്തേരി റെയ്ഞ്ച് വനത്തിനോട് ചേര്‍ന്ന പ്രദേശമാണ് പൂത്തൂര്‍. വിവരം അറിയിച്ചിട്ടും യഥാസമയം വനപാലകരെത്തിയില്ലെന്ന് പരാതിയുമുണ്ട്.

Exit mobile version