Site icon Fourteen Kerala – 14 Kerala News

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം

ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്‍ (ഐബിഎ) വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ മംഗോളിയയുടെ ലുത്‌സായിഖാന്‍ അല്‍താന്‍സെറ്റ്‌സെഗിനെ 5-0ന് പരാജയപ്പെടുത്തിയാണ് നിതുവിന്റെ നേട്ടം.

വനിതാ ബോക്‌സിങില്‍ ലോകചാമ്പ്യനാകുന്ന ആറാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് നീതു. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്‍ കൂടിയാണ് 22കാരിയായ നീതു ഘന്‍ഘാസ്.

അതേസമയം ശനിയാഴ്ച നടക്കുന്ന 81 കിലോഗ്രാം ഫൈനലില്‍ ഏഷ്യന്‍ മെഡല്‍ ജേതാവ് സാവീതി ബൂറ ചൈനയുടെ വാങ് ലിനയെ നേരിടും. 2018 ലെ ലോക ചാമ്പ്യനായ സാവീതിയുടെ രണ്ടാം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണിത്.

Exit mobile version