Site icon Fourteen Kerala – 14 Kerala News

നടിയെ ആക്രമിച്ച കേസ്: ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ടിയെ ആക്രമിച്ച കേസിലെ വിചാരണ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു.

പുതിയ സാക്ഷികളുടെ വിസ്താരം ഉൾപ്പെടെ കോടതി വിലയിരുത്തും. തുടർന്നായിരിക്കും വിചാരണ പൂർത്തിയാക്കേണ്ട സമയപരിധി കോടതി നിശ്ചയിക്കുക.

വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിൽ കോടതി പലതവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Exit mobile version