Site icon Fourteen Kerala – 14 Kerala News

നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് പോസ്റ്റർ; നാലുപേർ അറസ്റ്റിൽ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ പോസ്റ്ററുകളിറക്കിയ സംഭവത്തിൽ നാലുപേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ പ്രിന്റിങ് പ്രസ് നടത്തിവരുന്നവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 44 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മോദിക്കെതിരെയുള്ള രണ്ടായിരം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്. ഇന്നലെയാണ് രാജ്യ തലസ്ഥാനത്ത് വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്. ഇതിൽ രണ്ടായിരത്തോളം മോദി വിരുദ്ധ പോസ്റ്ററുകൾ പൊലീസ് പിടിച്ചെടുത്തു.

മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററുകളിൽ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ആംആദ്മി പാർട്ടിയുടെ ഓഫീസിലേക്ക് എത്തിക്കാനുള്ള പോസ്റ്ററുകളാണ് പിടിച്ചെടുത്തത് എന്നാണ് വിവരം.

പോസ്‌റ്ററുകൾ എഎപി ആസ്ഥാനത്ത് എത്തിക്കാൻ നിർദേശം നൽകിയതായി ഡ്രൈവർ പൊലീസിനോട് പറഞ്ഞു. 50,000 പോസ്റ്ററുകൾ അച്ചടിക്കാൻ ഓർഡർ ലഭിച്ചതായി അറസ്റ്റിലായ പ്രിന്റിങ് പ്രസ് ഉടമകൾ പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ആംആദ്മി പാർട്ടി ഇതുവരേയും തയ്യാറായിട്ടില്ല.

Exit mobile version