Site icon Fourteen Kerala – 14 Kerala News

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ തീവ്രത 6.6 രേഖപ്പെടുത്തി

ഡൽഹി: ഡൽഹിയിൽ രണ്ട് മിനിറ്റിന്റെ ഇടവേളകളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ ഭൂചലനത്തിന്റെ തീവ്രത 6.6 രേഖപ്പെടുത്തി. 10:17ന് ആണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്.

ഉത്തരേന്ത്യൻ മേഖലകളിലും ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിലും ആഘാതമുണ്ടാക്കിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്‌ഗാനിസ്ഥാനിലെ കലഫ്ഖാനിലാണെന്നാണ് ലഭ്യമാകുന്ന വിവരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ മിനിറ്റുകളോളം ഭൂചലനം അനുഭവപ്പെട്ടു.

Exit mobile version