Site icon Fourteen Kerala – 14 Kerala News

കൊച്ചി കോർപ്പറേഷൻ ഉപരോധം; നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്

എറണാകുളം : ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി കോർപ്പറേഷനിലേക്ക് നടന്ന കോണ്‍ഗ്രസ് മാർച്ചിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്.

കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ കോർപ്പറേഷൻ സീനിയർ ക്ലർക്ക് ഒ.വി.ജയരാജിനും കണ്ടാലറിയാവുന്ന മൂന്ന് പേർക്കും എതിരെയാണ് വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.

അതേ സമയം, കോണ്‍ഗ്രസ് ഉപരോധത്തിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അടക്കം അഞ്ഞൂറ് പേർക്കെതിരെയും കേസെടുത്തു.

കോർപ്പറേഷനിലെ ഉപരോധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സെൻട്രൽ പൊലീസും കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം 500 പേർക്കെതിരെയാണ് കേസ്.

അന്യായമായി സംഘം ചേരൽ, വഴി തടയൽ, എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Exit mobile version