Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

വയനാട് : തൊണ്ടർനാടിലെ ആദിവാസി കോളനിയിൽ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം. അരിമല കോളനിയിലെത്തി, നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകൾ വിതരണം ചെയ്തു.

കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസിൽ വിവരം നൽകിയത്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം. oistസി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും.

കോളനിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ വീട്ടിലെ പലചരക്ക് സാധനങ്ങൾ കൊണ്ടുപോയതായും ശശി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Exit mobile version