Site icon Fourteen Kerala – 14 Kerala News

വയനാട്ടില്‍ പുള്ളിപുലിയെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തി

മാന്തവാടി: പുള്ളിപുലിയെ റോഡരികില്‍ ചത്ത നിലയില്‍ കണ്ടെത്തി. വാഹനമിടിച്ചതെന്നാണ് സംശയം. നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ ബേഗൂര്‍ റേഞ്ചും തോല്‍പ്പെട്ടി വന്യജീവി സങ്കേതവും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന ബേഗൂര്‍ കൊല്ലി കോളനിക്ക് സമീപമാണ് റോഡരികിലായി ചത്ത നിലയില്‍ പുലിയെ കണ്ടെത്തിയത്.

ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍പുലിയാണ് ചത്തത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. തുടര്‍ന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡനടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി പുലിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി.

Exit mobile version