Site icon Fourteen Kerala – 14 Kerala News

വയനാട് ചുരത്തിൽ ലോറി നിയന്ത്രണം വിട്ട് ഓവുചാലിലേക്ക് മറിഞ്ഞു

വയനാട്: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ലോറി നിയന്ത്രണം നഷ്ടമായി ഓവുചാലിലേക്ക് മറിഞ്ഞു. കർണാടകയിൽ നിന്നും ചരക്കുമായി കോഴിക്കോട്ടേക്ക് വന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മറിഞ്ഞത്.

ഡ്രൈവറുടെ സമയോജിത ഇടപെടലിൽ വലിയ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. ക്രെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് ലോറി മാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.

Exit mobile version