Site icon Fourteen Kerala – 14 Kerala News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്ക ന്യൂസിലന്റിനോട് തോറ്റതോടെയാണ് ഇന്ത്യ ഫൈനില്‍ എത്തിയത്. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. ജൂണ്‍ 7 മുതല്‍ 11 വരെയാണ് ഫൈനല്‍ നടക്കുക. 285 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്റ് 8 വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിക്കുകയായിരുന്നു.

ശ്രീലങ്ക ഒന്നാം ഇന്നിങ്‌സില്‍ 355 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 302 റണ്‍സുമാണ് എടുത്തത്. ന്യൂസിലന്‍ഡ് 373 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ കണ്ടെത്തിയത്. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ സെഞ്ചുറി പ്രകടനമാണ് കിവികളെ വിജയിപ്പിച്ചതില്‍ നിര്‍ണായം. വില്ല്യംസന്‍ പുറത്താകാതെ 193 പന്തില്‍ 121 റണ്‍സ് എടുത്തു. 11 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു വില്ല്യംസന്റെ ബാറ്റിങ്.

ഡാരില്‍ മിച്ചല്‍ 81 റണ്‍സെടുത്ത് വില്ല്യംസനെ പിന്തുണച്ചു. ടീം വിജയിക്കുമ്പോള്‍ വില്ല്യംസനൊപ്പം തന്നെ നീല്‍ വാഗ്നറും പുറത്താകാതെ നിന്നു. ശ്രീലങ്കക്കായി രണ്ടാം ഇന്നിങ്‌സില്‍ അസിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. പ്രബത് ജയസൂര്യ രണ്ടും കസും രജിത, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Exit mobile version