Site icon Fourteen Kerala – 14 Kerala News

പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞയാളെ അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര തേവന്നൂര്‍ ഭാഗത്ത് കണ്ണന്‍കരമഠത്തില്‍ ശങ്കരനാരായണന്‍ നമ്ബൂതിരി എന്ന 40-കാരനെയാണ് അറസ്റ്റ് ചെയ്തത്.

2020ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയുമായിരുന്നു.

എസ്.എച്ച്‌.ഒ കെ. ഷിജി, സി.പി.ഒമാരായ പ്രവിനോ, ആര്‍. പ്രശാന്ത് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version