Site icon Fourteen Kerala – 14 Kerala News

പാലക്കാട് ഓട്ടോയും ഗ്യാസ് സിലിണ്ടർ കയറ്റിയ ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ജില്ലിയിലെ കൂറ്റനാട് വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഓട്ടോറിക്ഷയും ഗ്യാസ് സിലിണ്ടറുമായി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗ്യാസ് സിലിണ്ടറുകൾ സമീപത്തെ പെട്രോൾ പമ്പിലേക്ക് തെറിച്ചു വീണു.

ഭാഗ്യത്തിനാണ് വൻ അപകടം ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കൂറ്റനാട് നിന്ന് പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ഓട്ടോയും എതിരെ വരികയായിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

അതേസമയം, പാലക്കാട്‌ മണ്ണാർക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ ആണ് മരിച്ചത്. 37 വയസായിരുന്നു. മണ്ണാർക്കട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആണ് രമ്യ. ജോലിക്ക് പോകുമ്പോൾ 9.20ന് ദേശീയ പാതയിൽ അരിയൂരിലാണ് അപകടം.

Exit mobile version