Site icon Fourteen Kerala – 14 Kerala News

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി ട്രെയിനിൽനിന്ന് വീണ് യാത്രക്കാരൻ മരണപ്പെട്ടു. തിരുവനന്തപുരം സ്വദേശി കുഞ്ഞിമോനാണ് മരിച്ചത്.

മലപ്പുറം താനൂർ മീനടത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിമോൻ വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Exit mobile version