Site icon Fourteen Kerala – 14 Kerala News

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി; ഒരു മരണം

പെരുമ്പാവൂർ : വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടത്ത് പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഒറീസ സ്വദേശിയായ രതൻ കുമാർ എന്ന തൊഴിലാളിയാണ് മരിച്ചത്.

പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കുറ്റിപ്പാടത്ത് പ്രവർത്തിക്കുന്ന പ്ലൈകോൺ എന്ന പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്.

Exit mobile version