Site icon Fourteen Kerala – 14 Kerala News

കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ

കാസര്‍കോട്: കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. തമിഴ്‌നാട് കടല്ലൂര്‍ സ്വദേശി മണികണ്ഠന്‍, തെങ്കാശി സ്വദേശി പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്.

മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാന്‍ സൂക്ഷിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറാണ് ഇരുവരും മോഷ്ടിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം. പ്രതികള്‍ വര്‍ഷങ്ങളായി നീലേശ്വരത്തെ പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്ന് പൊലീസ് പറഞ്ഞു.

Exit mobile version