Site icon Fourteen Kerala – 14 Kerala News

ഓടുന്ന ട്രെയിനിൽ നിന്നും കാൽ തെറ്റി യാത്രക്കാരൻ പുറത്തേക്ക്; ഓടിയെത്തി രക്ഷപ്പെടുത്തി റെയിൽവെ പൊലീസ്

പാലക്കാട് : ഒലവക്കോട് റയിൽവെ സ്‌റ്റേഷനിൽ തീവണ്ടിയിൽ നിന്നും കാൽതെറ്റി പുറത്തേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി.

കോർബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് റയിൽവെ പൊലീസ് രക്ഷപ്പെടുത്തിയത്. തീവണ്ടി സ്റ്റേഷനിൽ നിർത്താറായപ്പോഴാണ് അപകടമുണ്ടായത്.

ട്രെയിനിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ കാൽ തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് ഉദ്യോഗസ്ഥനായ കെവി മനോജ് ഓടിയെത്തി യുവാവിനെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി.

Exit mobile version