Site icon Fourteen Kerala – 14 Kerala News

എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.

73,977 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 51,031 വിദ്യാർത്ഥികൾ യോഗ്യത നേടി. 47,629 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ ഒരുപാട് പ്രത്യേകതകളോടെയാണ് ഇത്തവണ പരീക്ഷ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. റാങ്ക് പട്ടിക രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Exit mobile version