Site icon Fourteen Kerala – 14 Kerala News

നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു

നടിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബുവിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചു. കാലാവധി മൂന്നു വര്‍ഷമാണ്. നിയമനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചതോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പരമാവധി ശ്രമിക്കുമെന്നും ഖുശ്ബു പറഞ്ഞു.

നാമനിര്‍ദേശം ചെയ്യപ്പെടുന്ന മൂന്നംഗങ്ങളില്‍ ഒരാളാണ് ഖുശ്ബു. മേഘാലയയില്‍ നിന്നുള്ള ഡെലിന ഖോങ്ദുപ്, ജാര്‍ഖണ്ഡില്‍ നിന്നുള്ള മമത കുമാരി എന്നിവരാണ് മറ്റു നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍. ദേശീയ വനിതാ കമ്മീഷന്‍ അംഗമായി നിയമിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വലിയ ഉത്തരവാദിത്തമാണ് ലഭിച്ചതെന്നും ഖുശ്ബു പറഞ്ഞു.

വനിതകളുടെ അവകാശത്തിനു വേണ്ടി നിരന്തരം നടത്തിയ പോരാട്ടത്തിനു ലഭിച്ച അംഗീകാരമാണിതെന്ന് ഖുശ്ബുവിനെ അഭിനന്ദിച്ചു കൊണ്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും ട്വീറ്റ് ചെയ്തു.

Exit mobile version