Site icon Fourteen Kerala – 14 Kerala News

മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; സാമ്പത്തിക ഇടപാട് വിവരങ്ങള്‍ ലഭിച്ചതായി സൂചന

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വയനാട്ടിലെ ബീനാച്ചി എസ്‌റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി ചോദ്യം ചെയ്യലിനാണ് പ്രതിയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കില്ല. അതേസമയം ഇതേ കേസില്‍ ജാമ്യം തേടിയുള്ള മോന്‍സന്റെ അപേക്ഷയും എറണാകുളം എസിജെഎം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനായിരുന്നു ക്രൈംബ്രാഞ്ച് ശ്രമം.

Exit mobile version