Site icon Fourteen Kerala – 14 Kerala News

പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ

തിരുവല്ല : പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി തിരുമൂലപുരം ആടുമ്പട കോളനിയിൽ പുളിക്കപറമ്പിൽ രതീഷ് ഭവനിൽ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്.

പുളിക്കപറമ്പിൽ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയിൽ വന്നു നോക്കിയപ്പോൾ ഗ്രീഷ്മയെ ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. പിതാവ് രതീഷ് ജോലിക്ക് പോയതായിരുന്നു. മാതാവ് രഞ്ജു ഗൾഫിൽ ജോലിചെയ്യുകയാണ്.

അമ്മൂമ്മമാരോടൊപ്പം ആണ് താമസം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിലേക്ക് മാറ്റി.

Exit mobile version