Site icon Fourteen Kerala – 14 Kerala News

വയനാട്ടിൽ കടുവയെ കിണറിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി

കൽപ്പറ്റ : വയനാട്ടിൽ കടുവയെ കിണറിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പ്രദേശവാസിയായ ബിജുവാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഉടൻ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കിണറിൽ നിന്നും കടുവയുടെ ജഡം പുറത്തെടുത്തു.

കടുവയുടെ ജഡത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വനപാലകർ സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

Exit mobile version