Site icon Fourteen Kerala – 14 Kerala News

പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ച് കൊന്നു

ദില്ലി: പുൽവാമയിൽ കശ്‍മീരി പണ്ഡിറ്റിനെ ഭീകരര്‍ വെടിവെച്ച് കൊന്നു. ബാങ്കിലെ സുരക്ഷാജീവനക്കാരനായ സഞ്ജയ് ശര്‍മ്മ(40)യാണ് കൊല്ലപ്പെട്ടത്. ചന്തയിലേക്ക് പോകുംവഴിയാണ് സഞ്ജയ് ശര്‍മ്മയ്ക്ക് വെടിയേല്‍ക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശര്‍മ്മയെ അടുത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് കൂടുതല്‍ സുരക്ഷാവിന്യാസം നടത്തിയതായി പൊലീസ് അറിയിച്ചു.

Exit mobile version