Site icon Fourteen Kerala – 14 Kerala News

നക്സലൈറ്റുകൾ നടത്തിയ വെടിവെപ്പിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

റായ്പുർ: ഛത്തീസ്ഖഡിലെ രാജ്നന്ദഗാവ് ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ വെടിവെപ്പിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ബോർട്ടലാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കാളാഴ്ച രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് സംഭവം.

ജില്ലാ സേനാ ഹെഡ് കോൺസ്റ്റബിൾ രാജേഷ് സിംഗ് രാജ്പുത്തും ഛത്തീസ്ഗഢ് ആർമ്ഡ് ഫോഴ്‌സ് കോൺസ്റ്റബിൾ അനിൽ കുമാർ സാമ്രാട്ടുമാണ് കൊല്ലപ്പെട്ടത്.

പ്രാഥമിക വിവരം അനുസരിച്ച് ഇരുവരും ബോർട്ടലാവ് പൊലീസ് ക്യാമ്പിൽ നിന്ന് മഹാരാഷ്ട്ര അതിർത്തിയിലേക്ക് പോകുകയായിരുന്നെന്നും ആയുധങ്ങളൊന്നും ഇവർ കൈവശം വെച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ആയുധധാരികളായ നക്സലൈറ്റുകളുടെ ഒരു സംഘം അവർക്കു നേരെ വെടിയുതിർത്തുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുവെച്ചും മറ്റേ ഉദ്യോഗസ്ഥൻ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version