Site icon Fourteen Kerala – 14 Kerala News

ലൈംഗിക പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ : ലൈംഗിക പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍. പറങ്കി മൂച്ചിക്കല്‍ കൊളക്കാടന്‍ ഷമീം എന്ന 31-കാരനെയാണ് അറസ്റ്റ് ചെയ്തത്.

ഒളിവില്‍ കഴിഞ്ഞിരുന്ന രാമനാട്ടുകരയില്‍ നിന്നാണ് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്. 2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. എസ്.ഐ യാസര്‍ ആലിക്കല്‍, എസ്.സി.പി.ഒമാരായ സക്കീര്‍ ഹുസൈന്‍, മിഥുന്‍, സന്ദീപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Exit mobile version