Site icon Fourteen Kerala – 14 Kerala News

രണ്ട് ദിവസം മുമ്പ് കാണാതായ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌: രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട്‌ സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്.17 വയസ്സായിരുന്നു.

രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട്‌ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥി ആണ് അനസ്. വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version