Site icon Fourteen Kerala – 14 Kerala News

നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും

സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉൾപ്പെടെയുള്ള നികുതി വർധനയ്ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

2 രൂപ ഇന്ധന സെസ് ഉൾപ്പെടെ സംസ്ഥാന ബജറ്റിലെ നികുതി വർധന മുൻനിർത്തി സർക്കാരിനെതിരെ വലിയ പ്രതിഷേധ പരിപാടിയാണ് യുഡിഎഫ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി രാപ്പകൽ സമരം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്‌ടറേറ്റുകളിലുമായാണ് പ്രതിഷേധ പരിപാടി നടക്കുന്നത്.

Exit mobile version