Site icon Fourteen Kerala – 14 Kerala News

നാടുകാണിയില്‍ ഉഗ്രശേഷിയുള്ള നാടന്‍ ബോംബ് കണ്ടെത്തി

കാട്ടാക്കട : തൊഴിലുറപ്പ് ജോലിക്കിടെ നാടുകാണിയില്‍ ഉഗ്രശേഷിയുള്ള നാടന്‍ ബോംബ് കണ്ടെത്തി. കട്ടക്കോട് കരിയംകൊട് വാര്‍ഡില്‍ കമറുദ്ദീന്‍റെ പുരയിടത്തില്‍ നിന്നാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ബോംബ് കണ്ടെത്തിയത്.

കല്ലിനിടയില്‍ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ടേപ്പ് ചുറ്റിയ നാടന്‍ ബോംബില്‍ ചിരട്ട കമഴ്ത്തിയ നിലയിലായിരുന്നു. തൊഴിലാളികള്‍ ചിരട്ട എടുത്തപ്പോഴാണ് നാടന്‍ ബോംബ് കണ്ടത്. കാട്ടാക്കട പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ബോംബ് സ്ക്വാഡ് മെറ്റല്‍ ഡിട്ടക്ടര്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയില്‍ മെറ്റല്‍ നിര്‍മിത ബോംബ് അല്ല എന്ന് കണ്ടെത്തി. ചെറിയ കുപ്പിയില്‍ പെട്രോള്‍ നിറച്ച്‌ വെടിമരുന്ന് ,പാറ ചല്ലി എന്നിവ ചണം ഉപയോഗിച്ച്‌ കെട്ടി ശേഷം ഇന്‍സുലേഷന്‍ ടേപ്പ് പതിപ്പിച്ചാണ് ബോംബ് നിര്‍മിച്ചതെന്ന് കണ്ടെത്തി.

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്തു ഒളിവില്‍ കഴിയവെയാണ് മംഗലപുരം സ്റ്റേഷന്‍ പരിധിയിലെ ബോംബേറ്, വധശ്രമ കേസ് പ്രതി കഴിഞ്ഞ മാസം പിടിയിലായത്.

Exit mobile version