Site icon Fourteen Kerala – 14 Kerala News

തുര്‍ക്കി ഭൂചലനം: കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി

ദില്ലി: തുര്‍ക്കി ഭൂചലനത്തില്‍ കാണാതായ ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്‍റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ബഹുനില ഹോട്ടല്‍ കെട്ടിടം തകര്‍ന്നുവീണാണ് വിജയ് കുമാര്‍ മരിച്ചത്.

രക്ഷാപ്രവർത്തകർ അയച്ചുകൊടുത്ത ഫോട്ടോ പരിശോധിച്ച ബന്ധുക്കൾ മൃതദേഹം വിജയകുമാറിന്റേതാണെന്ന് സ്ഥിരീകരിച്ചതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു. ഇയാളുടെ കയ്യിലുള്ള ടാറ്റൂ കണ്ടാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

ഉത്തരാഖണ്ഡ് സ്വദേശിയായ വിജയകുമാർ ബെംഗളൂരുവിലെ ഓക്‌സിപ്ലാന്റ് ഇന്ത്യ എന്ന കമ്പനിയിൽ എഞ്ചിനീയറായിരുന്നു. ഗ്യാസ് പൈപ്പ്‌ലൈൻ പ്രൊജക്ടിന്റെ ഭാഗമായാണ് ഇയാൾ തുർക്കിയിലെത്തിയത്. ഭൂകമ്പമുണ്ടായ തിങ്കളാഴ്ച മുതൽ ഇയാളെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.

Exit mobile version