Site icon Fourteen Kerala – 14 Kerala News

വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

തുടർന്ന് ആരോഗ്യാവസ്ഥ മോശമായതോടെ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെ ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.

Exit mobile version