Site icon Fourteen Kerala – 14 Kerala News

മൂന്നാറിൽ കാട്ടാന വീണ്ടും ഇറങ്ങി; കടലാറിൽ റേഷൻകട തകർത്തു

മൂന്നാർ : മൂന്നാറിൽ കാട്ടാന പടയപ്പ വീണ്ടും ഇറങ്ങി. കടലാറിൽ റേഷൻകട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിന് കേടുപാട് ഉണ്ടാക്കി.

രണ്ടാഴ്ച മുൻപ് പെരിയവരൈ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലും രണ്ട് ഓട്ടോറിക്ഷകൾ പടയപ്പ തകർത്തിരുന്നു.മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസത്തോളമായി അക്രമാസക്തനാണ്.

കൃഷി നശിപ്പിക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്യുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്.

Exit mobile version