Site icon Fourteen Kerala – 14 Kerala News

വയനാട് ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട് : വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്.

സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. സ്കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂളിലെ കിണറുകളടക്കം ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

Exit mobile version