Site icon Fourteen Kerala – 14 Kerala News

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാർത്ഥിക്കെതിരേ പോക്സോ കേസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ബേഡഡുക്കയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗര്‍ഭിണിയാക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരേ പോക്സോ കേസ്. അതേ സ്‌കുളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിക്കെതിരെയാണ് കേസെടുത്തത്.

ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ 17-കാരന്‍റെ പേരില്‍ ബേഡകം പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ കൌണ്‍സിലിംഗിന് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.

Exit mobile version